---
title: "അനധികൃത മദ്യശേഖരം ; റിപ്പോർട്ടർ ടിവി ഉടമ  ആന്റോ അഗസ്റ്റിൻ ജാമ്യമില്ലാ വകുപ്പിൽ  അറസ്റ്റിൽ"
english_title: " Reporter TV Owner Anto Augustin Arrested Illegal Liquor Stock Non Bailable Sections Excise"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383064/ reporter-tv-owner-anto-augustin-arrested-illegal-liquor-stock-excise"
published_at: "2026-09-17T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab794df1205_reporter-tv-owner-anto-augustin-arrested-illegal-liquor-stock-excise.jpg"
keywords: ["Anto Augustin", "Reporter TV", "Illegal Liquor", "Excise Arrest", "Abkari Act", "Wayanad Vazhavatta"]
---

# അനധികൃത മദ്യശേഖരം ; റിപ്പോർട്ടർ ടിവി ഉടമ  ആന്റോ അഗസ്റ്റിൻ ജാമ്യമില്ലാ വകുപ്പിൽ  അറസ്റ്റിൽ

> **Lead Summary:** അനധികൃത മദ്യശേഖരം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ.അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

## Article Content

അനധികൃത മദ്യശേഖരം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ.അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

ആന്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 55A നിയമവിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വിൽപനയോ, അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.

അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്ഐആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി എത്തിയത്.

English Summary: Reporter TV owner Anto Augustin has been arrested in a case of possessing liquor beyond permissible limits. An illegal liquor stock was seized from his house at Vazhavatta in Wayanad. A team led by Excise AC Baiju arrested him from his office in Kochi and took him for medical examination at Aluva District Hospital. He will be taken to Wayanad and produced before the Bathery Judicial First Class Magistrate Court. Excise has charged non-bailable sections 55A, 55I and 58 of the Abkari Act. 55A pertains to illegal transport and possession with up to 10 years imprisonment and minimum Rs 1 lakh fine, 55I for illegal sale or storage for sale, and 58 for possession evading tax. Dramatic scenes unfolded during arrest as Anto insisted on seeing the hard copy of the FIR, which was later brought by Perumbavoor Excise Circle Inspector Manoj Kumar.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383064/ reporter-tv-owner-anto-augustin-arrested-illegal-liquor-stock-excise)